തൃശൂർ: തൃശൂർ - പൊന്നാനി കോൾനിലങ്ങളിലെ സമഗ്ര വികസനത്തിലൂടെ വർഷം മുഴുവൻ കൃഷിയും വരുമാനവും ഉറപ്പാക്കുന്നതിനുള്ള കർമ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ.
കാർഷിക സർവകലാശാലയുടെ അമ്പതാം സ്ഥാപിത ദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷനായി. തമിഴ്‌നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. എൻ. കുമാർ സ്ഥാപിത പ്രഭാഷണം നടത്തി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു, രജിസ്ട്രാർ ഡോ. എ. സക്കിർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.