തൃശൂർ: ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കൊവിഡ് വാക്‌സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കൊവിഡ് വാക്‌സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്. മെഡിക്കൽ കോളേജ് പുതിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വാക്‌സിൻ കേന്ദ്രത്തിന് പുറമെയാണിത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് വാക്‌സിൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ഷെഹ്ന എ. ഖാദർ, ഡോ. ആർ. ബിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.