കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ എല്ലാ അംഗങ്ങളെയും മതിലകം പഞ്ചായത്തിലെ എട്ടാം വാർഡ് പ്രതിനിധിക്കുമാണ് സ്വീകരണം നൽകിയത്. മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അസോസിയേഷന്റെ കനിവ് ചികിത്സാ സഹായ വിതരണം നടത്തി. അസോസിയേഷൻ സെക്രട്ടറി പി.വി. വിശ്വനാഥൻ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ്, ടി.കെ. അപ്പുക്കുട്ടൻ, പി.കെ. യൂസഫ് ഹാജി, പി.കെ. ഹംസ, എം.ആർ. സച്ചിദാനന്ദൻ, പി.ജി. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.