mmmm
നിർമ്മാണം പൂർത്തീകരിച്ച മണലൂരിലെ പുതിയ ഗവ. ഐ.ടി.ഐ കെട്ടിടം

കാഞ്ഞാണി: ഗവ.ഐ.ടി.ഐ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മൂന്നിന് ഉച്ചക്ക് മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഓൺലൈനായി
നിർവഹിക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ബ്ലോക്ക് പ്രസിഡന്റ സി.കെ കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

50 സെന്റ് സ്ഥലത്താണ് മണലൂർ മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം 2010ൽ വി.എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിലവിൽ വരുന്നത്. 57 സെന്റ് സ്ഥലം കൂടി ലഭ്യമായാലേ ഐ.ടി.ഐയുടെ പൂർണ്ണ വികസനം സാധ്യമാകു എന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പ്രിൻസിപ്പാൾ എം.എ. സൗജ പറഞ്ഞു.
മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

............................

കെട്ടിടവും സൗകര്യവും

കെട്ടിടം നിർമ്മിച്ചിരിക്കുന്നത് 8000 ച. അടിയിൽ മൂന്ന് നിലകളിലായി

പ്രാക്ടിക്കൽ ക്ലാസ്, അമിനിറ്റി, ലൈബ്രറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, പ്രിൻസിപ്പൽ ഓഫീസ്, തിയറി ക്ലാസ് മുറികൾ, ഹാൾ എന്നീ സൗകര്യങ്ങൾ

നിലവിൽ ഇവിടെ പഠിപ്പിക്കുന്നത് രണ്ട് ട്രയ്ഡുകൾ

പുതിയതായി മൂന്ന് ട്രയ്ഡുകൾ പഠിക്കാനുള്ള സൗകര്യം പുതിയ കെട്ടിടത്തിൽ ഉണ്ടാകും.