പറപ്പൂർ: തോളൂർ പഞ്ചായത്തിലെ മെഞ്ചിറ കോൾപടവിലെ കൃഷിക്ക് വെള്ളം ലഭിക്കാത്ത പ്രശനം പരിഹരിക്കുന്നതിനായി അനിൽ അക്കര എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, പടവ് ഭാരവാഹികൾ എന്നിവർ ഇറിഗേഷൻ വകുപ്പ്, കെ.എൽ.ഡി.സി അധികൃതരുമയി ചർച്ച നടത്തി. കൂടുതൽ വെള്ളം ചിമ്മിനി ഡാമിൽ നിന്നും തുറക്കാനും ധാരണയായി. പടവിലെ 80 ദിവസം പ്രായമായ നെൽച്ചെടികൾക്ക് വെള്ളം ലഭിക്കാതെ വരൾച്ചയുടെ ഭീഷണിയിലായിരുന്നു. കനാലിന്റെ ആഴം കൂട്ടുന്ന പ്രവർത്തനം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ടെന്ന് പടവ് ഭാരവാഹികൾ പറഞ്ഞു.