 
പേരാമംഗലം: പേരാമംഗലം ശ്രീ ദുർഗാവിലാസം സ്‌കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികയും കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ഉഷദേവി ടീച്ചറെ വിദ്യാലയം അനുമോദിച്ചു. വർഷങ്ങളോളം അദ്ധ്യാപികയായും തുടർന്ന് പ്രധാനാദ്ധ്യാപികയായും ഉഷ ടീച്ചർ ഇവിടെ പ്രവർത്തിച്ചിരുന്നു. സ്‌കൂൾ മാനേജർ എം.വി. ബാബു ഉപഹാരം നൽകി ആദരിച്ചു.
സ്‌പോർട്‌സ് ഹോസ്റ്റലിലെ നൂറോളം വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു. വിദ്യാലയത്തിലെ രക്ഷിതാവും കൈപ്പറമ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ അജിത ഉമേഷിനേയും ചടങ്ങിൽ അഭിനന്ദിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. ശശി സി.എസ്, ഗണേഷ് പി.പി, സ്‌കൂൾ പ്രിൻസിപ്പൽ കെ. സ്മിത, പി. ശിവകുമാർ, എൽ.പി. ഹെഡ് മാസ്റ്റർ കെ.കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.