 
തൃശൂർ: പാർട്ടിയുടെ നിലവിലുള്ള സീറ്റുകൾ പിടി ച്ചെടുക്കാൻ ശ്രമിക്കുകയും, പാർട്ടിക്കെതിരെ ചില നിയോജക മണ്ഡലങ്ങളിൽ പ്രമേയം പാസാക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം മുന്നണി മര്യാദയുടെ ലംഘനമാണെന്നും യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിന് ഇത്തരം നീക്കങ്ങൾ മങ്ങലേൽപ്പിക്കുമെന്നും കേരള കോൺഗ്രസ് എം (ജോസഫ്) ജില്ലാ നേതൃ യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കേരള കോൺഗ്രസ് പാർട്ടി മുന്നോട്ട് വരുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷനായി.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ തോമസ് ആന്റണി, ഇട്ടേച്ചൻ തരകൻ, എൻ.ജെ. ലിയോ, കെ.കെ. വിദ്യാധരൻ, ജോണി ചിറ്റിലപ്പിള്ളി, തോമസ് ചിറമ്മൽ, സി.ജെ. വിൻസെന്റ്, എം.വി. ജോൺ മാസ്റ്റർ, ജോൺസൺ ചുങ്കത്ത്, പ്രസാദ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.