school

തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 16 വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ആറിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിദ്യാലയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നന്തിക്കര ജി.വി.എച്ച്.എസ്.എസ്, കണ്ടശ്ശാംകടവ് പി. ജെ. എം.എസ്.എച്ച്.എസ്.എസ്, ചേലക്കര എസ്.എം.ടി.എച്ച്.എസ്.എസ്, വില്ലടം ജിച്ച്.എച്ച്.എസ്.എസ്, പീച്ചി ജി.എച്ച്.എസ്.എസ്, വരവൂർ ജി.എച്ച്.എസ്.എസ്, പുതുക്കാട് ജി.വി.എച്ച്.എസ്.എസ്, നന്തിപ്പുലം ജി.യു.പി.എസ്, കോടാലി ജി.എൽ.പി.എസ്, മൂർക്കനിക്കര ജി.യു.പി.എസ്, കൊരട്ടി പി.എൽ.പി.എസ്, വടുതല ജി.യു.പി.എസ്, ചാലക്കുടി ജി.ജി.എച്ച്.എസ്, ചെമ്മണ്ണൂർ ജി.എൽ.പി.എസ്, തൃക്കൂർ ടി.പി.എസ്.എച്ച്.എസ്.എസ്, തൃക്കൂർ ടി.പി.എസ്. എച്ച്.എസ് എന്നീ വിദ്യാലയങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.