 
തൃശൂർ: കൈപ്പറമ്പ് പുറ്റേക്കരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികൻ ബസിനടയിൽപ്പെട്ട് മരിച്ചു. പെരുമ്പിലാവ് കരിക്കാട് സ്വദേശി പൊറവൂർ മാങ്കടവിൽ ദിലീപ് കുമാർ (41) ആണ് മരിച്ചത്. പുറ്റേക്കര ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. പുഴയ്ക്കൽ ടൊയോട്ട ഷോറൂമിലെ ജീവനക്കാരനായ ദിലീപ്കുമാർ ജോലിക്ക് പോവുകയായിരുന്നു.
കുന്നംകുളം ഭാഗത്ത് നിന്നും മുണ്ടൂരിൽ നിന്ന് തിരിഞ്ഞ് മെഡിക്കൽ കോളേജിലേക്ക് പോവുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് അടിയിൽപ്പെട്ട ദിലീപിന് മുകളിൽകൂടി ബസ് കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കേച്ചേരി ആക്ട്‌സ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.