തിരുവില്വാമല: വിവിധ രാഷ്ട്രീയ പാർട്ടികൾ വിട്ട് സി.പി.ഐയിലേക്ക് വന്ന പ്രവർത്തകരെ അംഗത്വം നൽകി സ്വീകരിച്ചു. സി.പി.എം വിമതരായി മത്സരിച്ച മധു ആനന്ദ്, ബിന്ദു വിജയകുമാർ, മുൻ ലോക്കൽ സെക്രട്ടറി എൻ. ആൻഡ്രൂസ്, മുൻ പഞ്ചായത്തംഗങ്ങളായ ബി. സ്മിത, പി. കുട്ടൻ തുടങ്ങി ഇരുനൂറോളം അംഗങ്ങളാണ് പാർട്ടിയിൽ ചേർന്നത്. സ്വീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ആർ സത്യൻ അദ്ധ്യക്ഷനായി. ദീപ എസ്. നായർ, സി.യു അബൂബക്കർ, പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.