solarplant

തൃശൂർ: പാണഞ്ചേരി ക്ഷീരസംഘത്തിന് ഇനി സ്വന്തമായി സോളാർ പവർ പ്ലാന്റ്. സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ക്ഷീരസംഘങ്ങൾക്കുള്ള മൂലധന ചെലവ് നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പവർ പ്ലാന്റ് ക്ഷീരസംഘത്തിന് സ്വന്തമായത്. ആറ് ലക്ഷം രൂപ നിർമ്മാണചെലവിൽ 10 കെ.വി സോളാർ പവർ പ്ലാന്റ് പാണഞ്ചേരി ക്ഷീരസംഘത്തിന് ലഭ്യമാക്കിയത്. സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് അഡ്വ.കെ.രാജൻ നിർവ്വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പാണഞ്ചേരി ക്ഷീരസംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ ആദരിച്ചു. എറണാകുളം മേഖലാ ക്ഷീരോൽപാദകസംഘം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് സോളാർ പാനൽ സ്ഥാപിച്ച ക്ഷീരസംഘത്തെയും അനുമോദിച്ചു. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള സഹായവിതരണം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. വൈസ്‌പ്രസിഡന്റ് സാവിത്രി സദാനന്ദൻ തീറ്റപ്പുൽ കൃഷി ധനസഹായം വിതരണം ചെയ്തു. പാണഞ്ചേരി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് ഭാസ്‌കരൻ ആദംകാവിൽ, വാണിയമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് മാത്യു നൈനാൻ, ഒല്ലൂക്കര ക്ഷീരവികസന ഓഫീസർ പി.എസ് അരുൺ എന്നിവർ പങ്കെടുത്തു.