 
മാള: ചാലക്കുടിപ്പുഴ കൊച്ചുകടവ് കടവിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതിൽ ക്രമക്കേട് നടന്നതായി ആരോപണം. കടവിലേക്ക് പോകുന്നതിനുള്ള റോഡാണ് ക്രമരഹിതമായി കോൺക്രീറ്റ് ചെയ്തതെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത് ദിവസങ്ങൾക്കകം തകരുന്ന നിലയിലാണ്. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള നിർമ്മാണങ്ങൾ ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴവെള്ളം വന്നാൽ അടിഭാഗത്തെ മെറ്റൽ ഇളകിപ്പോകുന്ന സ്ഥിതിയാണ്. വശങ്ങൾ ബലപ്പെടുത്താതെ കിടക്കുന്നതിനാൽ ഇപ്പോൾ തന്നെ തകരുന്ന നിലയിലാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിർമ്മാണം നടന്നതെന്നാണ് ആക്ഷേപം. 1.70 ലക്ഷം രൂപയാണ് റോഡിന്റെ നിർമ്മാണ ചെലവ്.