മാള: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ മാള പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മാള ഏരിയ കമ്മിറ്റി സെക്രട്ടറി സി.ആർ പുരുഷോത്തമൻ അദ്ധ്യക്ഷനായി. വിനോദ് വിതയത്തിൽ, ദിലീപ് പരമേശ്വരൻ, പി.ഐ നിസാർ, സി.എസ് രഘു, ടി.എൻ വേണു തുടങ്ങിയവർ സംസാരിച്ചു.