കയ്പമംഗലം: കുറൂട്ടിപ്പറമ്പിൽ ശ്രീഭുവനേശ്വരി വിഷ്ണുമായ ക്ഷേത്രോത്സവം മേൽശാന്തിമാരായ ആനന്ദൻ ശാന്തി, അഖിലേഷ് ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. അനീഷ് ശാന്തി, അപ്പുട്ടി ശാന്തി, കുട്ടുശാന്തി, ദിതിൽ ശാന്തി എന്നിവർ സഹകാർമ്മികരായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തിയത്. മുത്തപ്പന് വിശേഷാൽ പൂജ, താംബൂല സമർപ്പണം, വിഷ്ണുമായയ്ക്ക് വിശേഷാൽ പൂജ, കലശപൂജ, കലശാഭിഷേകം, രുദ്രാഭിഷേകം, ഉച്ചപൂജ, ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജ, താലത്തോടു കൂടിയ എഴുന്നള്ളിപ്പ്, ദീപാരാധന, നടക്കൽ പറയെടുപ്പ്, അത്താഴ പൂജ, നാഗങ്ങൾക്ക് പാലും നൂറും, ഗുരുതി തർപ്പണം, മംഗള പൂജ എന്നിവ നടന്നു.