mmmmm
ഐ.ടി.ഐ കാമ്പസിലെ പൊതുയോഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: മാറുന്ന തൊഴിൽ സ്വഭാവത്തിനും തൊഴിൽ വിപണിക്കനുസൃതമായി ഐ.ടി.ഐകളെ ലോക നിലവാരമുള്ള
തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. 2.40 കോടി രൂപ ചെലവിൽ നിർമ്മിച്ച മണലൂർ ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 8000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്, അമിനിറ്റി, ലൈബ്രറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, പ്രിൻസിപ്പൽ ഓഫീസ്, തിയറി ക്ലാസ് മുറികൾ, ഹാൾ എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രണ്ട് ട്രേഡുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. പുതുതായി നാല് ട്രേഡുകൾ പഠിക്കാനുള്ള സൗകര്യം പുതിയ കെട്ടിടത്തിൽ ഒരുക്കും.

ഐ.ടി.ഐ കാമ്പസിൽ നടന്ന പൊതുയോഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി ജോൺസൺ,​ സ്മിത അജയകുമാർ, എക്സി. എൻജി. ബിജി വർഗീസ്, സിന്ധു ശിവദാസ്, പ്രിൻസിപ്പൽ എം.എ സൗജ, ജോ. ഡയറക്ടർ കെ.പി ശിവശങ്കരൻ, സി.കെ വിജയൻ, വി.ആർ മനോജ്, വി.ജി അശോകൻ എന്നിവർ പ്രസംഗിച്ചു.