കൊടുങ്ങല്ലൂർ: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന പണിമുടക്കിനോടുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ കൊടുങ്ങല്ലൂരിൽ പണിമുടക്കി ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രകടനവും ധർണ്ണയും നടത്തി. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ രാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ടി.കെ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.ആർ അപ്പുകുട്ടൻ, സി.എ അഷറഫ്, പി.എസ്‌ ശൈലേഷ് , ബോണിഫസ് ബെന്നി , ബാബു പോൾ, എ.ബി മുഹമ്മദ് സഗീർ തുടങ്ങിയവർ സംസാരിച്ചു.