വടക്കാഞ്ചേരി: കൊവിഡ് അതിതീവ്ര സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന കലാമണ്ഡലം വാർഷികാഘോഷവും അവാർഡ് സമർപ്പണവും ഇന്നും നാളെയുമായി കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കും. ഇന്ന് നടക്കുന്ന ഉദ്ഘാടനവും എൻഡോവ്‌മെന്റ് ഫെല്ലോഷിപ്പ് എന്നിവയുടെ വിതരണവും യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിക്കും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. 5ന് ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അവാർഡുകൾ വിതരണം ചെയ്യും. വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം ഗോപി,​ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഭരണ സമിതി അംഗങ്ങളായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു എന്നിവർ പ്രസംഗിക്കും.