darna
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ആമ്പല്ലൂര്‍ ടെലികോം ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ആമ്പല്ലൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടെലികോം ഓഫീസ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി. പുഷ്പാകരൻ അദ്ധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ പി.കെ. ശിവരാമൻ, പി.ആർ. പ്രസാദൻ, ആന്റണി കുറ്റൂക്കാരൻ, സി.യു. പ്രിയൻ, പി.കെ. പോൾസൻ, എ.വി. ചന്ദ്രൻ, ഡെന്നി നോക്കാരൻ എന്നിവർ സംസാരിച്ചു.
കേന്ദ്ര. ഗവ. തൊഴിലാളി, കർഷക ബില്ലുകൾ പിൻവലിക്കുക, കേന്ദ്ര വൈദ്യുതി ബിൽ പിൻവലിക്കുക, പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും.