jp-nadda

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് രൂപം നൽകാനും ആർ.എസ്.എസ്, ഹൈന്ദവ സംഘടനകൾ, മതസാമുദായിക നേതൃത്വം എന്നിവയുമായുള്ള ബന്ധം ഉറപ്പിക്കാനും ലക്ഷ്യമിട്ട് തൃശൂരിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണവുമായി നേതാക്കളും പ്രവർത്തകരും.

140 നിയോജകമണ്ഡലങ്ങളിലെ കൺവീനർമാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് നദ്ദ ആദ്യം പ്രസംഗിച്ചത്. ദേശീയ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ആദ്യമായി കേരളത്തിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങിയത്.

അതേസമയം, പാർട്ടി പുന:സംഘടനയ്ക്ക് ശേഷം യോഗങ്ങളിൽ പങ്കെടുക്കാതെ ഇടഞ്ഞു നിന്നിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ഇന്നലെ യോഗത്തിനെത്തി. ഇനിയും വിട്ടുനിൽക്കരുതെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്നാണിത്. സംഘടനാ തലത്തിൽ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നും, യോഗത്തിനെത്തിയില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്നുമുള്ള കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ ശോഭയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു.

നദ്ദയെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാനുള്ള അവസരം ശോഭ തേടിയെങ്കിലും അത് ലഭിച്ചില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത ശേഷം തുടർചർച്ചകളാവാമെന്നാണ് തീരുമാനം. മുതിർന്ന വനിതാ നേതാവെന്ന നിലയിൽ സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭയെ ഉൾപ്പെടുത്തിയേക്കും.

''ദേശീയ അദ്ധ്യക്ഷൻ പങ്കെടുക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അദ്ധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടതില്ലല്ലോ''-.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ബി.​ജെ.​പി​ ​യോ​ഗം:
സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം
ച​ർ​ച്ച​യാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​തൃ​ശൂ​രി​ലും​ ​ന​ട​ന്ന​ ​ബി.​ജെ.​പി​ ​നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ​ ​പ്ര​ധാ​ന​മാ​യും​ ​ച​ർ​ച്ച​യാ​യ​ത് ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​സം​ഘ​ട​നാ​ ​സം​വി​ധാ​ന​മൊ​രു​ക്ക​ൽ.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ക്കു​റി​ച്ചോ,​ ​പ്ര​ധാ​ന​ ​നേ​താ​ക്ക​ൾ​ ​എ​വി​ടെ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന​തി​നെ​ ​ക്കു​റി​ച്ചോ​ ​ര​ണ്ടു​ ​ദി​വ​സ​വും​ ​ച​ർ​ച്ച​ചെ​യ്തി​ല്ല.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 3​ന് ​സം​സ്ഥാ​ന​ ​കോ​ർ​ ​ക​മ്മി​റ്റി​യും​ ​തൃ​ശൂ​രി​ൽ​ ​ഇ​ന്ന​ലെ​ ​മ​ണ്ഡ​ലം​ ​ക​ൺ​വീ​ന​ർ​മാ​രു​ടെ​ ​യോ​ഗ​വു​മാ​ണ് ​ന​ട​ന്ന​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​രാ​യാ​ലും​ ​ഇ​പ്പോ​ൾ​ ​സം​ഘ​ട​നാ​ ​സം​വി​ധാ​നം​ ​ശ​ക്ത​മാ​ക്കി​യാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നും​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​എ​ൽ.​ ​സ​ന്തോ​ഷും​ ​വ്യ​ക്ത​മാാ​ക്കി​യ​ത്.
തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ​ ​പി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ആ​ർ.​എ​സ്.​എ​സും​ ​മ​റ്റ് ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളും​ ​സ​ജീ​വ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങും​ .​ജെ.​പി.​ ​ന​ദ്ദ​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​വും​ ​ഇ​ന്ന​ലെ​ ​ന​ട​ന്നു.​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​പ​രി​മി​തി​ക​ൾ​ ​ഉ​ള്ള​തി​നാ​ൽ​ ​വ്യ​ക്തി​പ​ര​മാ​യി​ട്ടാ​യി​രി​ക്കും​ ​ഇ​വ​ർ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ക.​ ​അ​ത​ത് ​സം​ഘ​ട​ന​ക​ളു​ടെ​ ​പേ​രോ​ ​കൊ​ടി​യോ​ ​ഉ​പ​യോ​ഗി​ക്കി​ല്ല​'.​ 57​ ​സാ​മു​ദാ​യി​ക​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​ത്തി​ലും​ ​ജെ.​പി.​ന​ദ്ദ​ ​ഇ​ന്ന​ലെ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.