
തൃശൂർ: ജനുവരി മാസത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ സഹകരണ സംഘം വഴി വിതരണം ചെയ്തത് 36.25 കോടി രൂപ. 158 സഹകരണ സംഘങ്ങൾ വഴിയാണ് 2.48 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകിയത്. സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച് ജനുവരി മാസം മുതൽ കൂട്ടി നൽകിയ തുകയായ 1500 രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. ബന്ധപ്പെട്ട സംഘങ്ങളുടെ അക്കൗണ്ടിലേക്ക് തുക അനുവദിച്ചാണ് പെൻഷൻ വിതരണം ആരംഭിച്ചിട്ടുള്ളതെന്നും തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് ശബരിദാസൻ എം അറിയിച്ചു.
കർഷക തൊഴിലാളി പെൻഷൻ
(ഗുണഭോക്താക്കൾ, തുക ക്രമത്തിൽ )
27,610
4.10 കോടി
വാർദ്ധക്യകാല പെൻഷൻ
1,26,823 പേർ
18.30 കോടി
വികലാംഗ പെൻഷൻ
18,963 പേർ
2.81 കോടി
അവിവാഹിത പെൻഷൻ
8003 പേർ
1.18 കോടി
വിധവ പെൻഷൻ
66679 പേർ
9.85 കോടി