jpnadda

തൃശൂർ : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ പതിനൊന്നോടെ തൃശൂരിലെത്തിയ അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ എന്നിവർ ബൊക്കൈ നൽകി സ്വീകരിച്ചു.

സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ജോർജ്ജ് കുര്യൻ, ഷാജുമോൻ വട്ടേക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ഉല്ലാസ് ബാബു, കെ.ആർ ഹരി, കൗൺസിലർ പൂർണ്ണിമ സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സംസ്ഥാന ഭാരവാഹികളുടെയും തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെയും യോഗത്തിൽ അദ്ദേഹം സംബന്ധിച്ചു.

ദേശീയ നേതാക്കൾക്ക് പുറമേ മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കെ.വി ശ്രീധരൻ മാസ്റ്റർ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ, ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ്ജ് കുര്യൻ, സി. കൃഷ്ണകുമാർ, കോർ കമ്മിറ്റി അംഗം എ.എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സി. സദാനന്ദൻ മാസ്റ്റർ, അഡ്വ.ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തെക്കേഗോപുര നടയിൽ നടന്ന പൊതുസമ്മേളനത്തിനെത്തിയ ദേശീയ അദ്ധ്യക്ഷനെ ആവേശത്തോടെയാണ് സ്വീകരിച്ചത്.