കൊടുങ്ങല്ലൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ വൈവിദ്ധ്യങ്ങളൊരുക്കി സ്വീകരിക്കാൻ കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു. അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് താളമേളങ്ങളോടെ ടൗൺ ഹാൾ പരിസരത്ത് നിന്ന് ജാഥയെ സ്വീകരിക്കും. കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഇ.എസ് സാബു അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹിന പാലക്കാട്, ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ, ഒ.എസ് ജിബിൻ, അഡ്വ. വി.എം മൊഹിയുദ്ദീൻ, കെ.കെ രവി, ഡിൽഷൻ കൊട്ടെക്കാട്ട് എന്നിവർ പ്രസംഗിച്ചു. കല്യാണദായിനി സഭ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വേണു വെണ്ണറെയും, ഒ.കെ യോഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് പടിഞ്ഞാറ്റിനെയും, ഒ.കെ യോഗം എക്‌സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രിക ശിവരാമനെയും യോഗത്തിൽ ആദരിച്ചു.