പാവറട്ടി: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. 13 വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെട്ട വിദഗ്ദ്ധരടങ്ങുന്ന സംഘം ഗ്രൂപ്പ് തിരിഞ്ഞു ചർച്ചകളിലൂടെ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് കരടു രൂപരേഖ തയ്യാറാക്കി.
ഓരോ വർക്കിംഗ് ഗ്രൂപ്പുകൾക്കും നിർവഹണ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. പൊതുയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, , ടി.സി. മോഹനൻ, കില റിസോഴ്‌സ് പേഴ്‌സൺ ഷാജി കാക്കശ്ശേരി, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ആൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.