ഗുരുവായൂർ: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുന്നതിനാൽ ഗുരുവായൂർ സബ് ഡിവിഷനിൽ ഉൾപ്പെട്ട പി.എച്ച് സെക്‌ഷൻ കുന്നംകുളത്തിന് കീഴിൽ വരുന്ന കുന്നംകുളം മുനിസിപ്പാലിറ്റി, കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് എന്നിവിടങ്ങളിലും പി.എച്ച് സെക്‌ഷൻ ഗുരുവായൂരിന് കീഴിലുള്ള ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലും ഇന്നു മുതൽ 15 ദിവസത്തേക്ക് ജല വിതരണം ഭാഗികമായി തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.