ഗുരുവായൂർ: ദേവസ്വം പുന്നത്തൂർക്കോട്ടയിലെ വേട്ടേക്കരൻ ക്ഷേത്രത്തിൽ കളംപാട്ട് ഇന്ന് ചടങ്ങായി നടത്തും. രാവിലെ 11ന് ഉച്ചപ്പാട്ട്, കളംപാട്ട് കൂറയിടൽ, ഉച്ചയ്ക്ക് രണ്ടിന് കളമെഴുത്ത് ആരംഭം, വൈകിട്ട് 5.30ന് തായമ്പക, ദീപാരാധന, രാത്രി ഏഴിന് എഴുന്നള്ളിച്ച് കളം പ്രദക്ഷിണം, കളം മായ്ക്കൽ, 1008 നാളികേരം എറിഞ്ഞുടയ്ക്കൽ എന്നിവ നടക്കും. ചടങ്ങുകൾക്ക് കാരക്കുറ മഠം രാമചന്ദ്രൻ നായർ കാർമികനാകും. കളംമാച്ച് കൽപന പറഞ്ഞ് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.