 
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട് ദേശത്തിന്റെ വിളംബര പ ത്രിക കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പ്രകാശനം ചെയ്തു. പൂരം സെൻട്രൽ കോ- ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. എങ്കക്കാട് ദേശം പ്രസിഡന്റ് പി.ആർ. സുരേഷ് അദ്ധ്യക്ഷനായി. മാരാത്ത് വിജയൻ, കുങ്കുമത്ത് പ്രഭാകരൻ, പ്രശാന്ത് മേനോൻ, ടി.ജി. അശോകൻ, എൻ.ആർ. മോഹനൻ എന്നിവർ പങ്കെടുത്തു.