വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജക മണ്ഡലം മുൻ എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് നാലിന് മന്ത്രി. കെ.കെ. ശൈലജ ഓൺലൈൻ വഴി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ജനറേറ്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കും. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി എ.സി. മൊയ്തീൻ, രമ്യ ഹരിദാസ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നബീസ എന്നിവർ പങ്കെടുക്കും.