jacob-thomas

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം ഉയരുന്നതിനിടെ, മുൻ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ജേക്കബ്ബ് തോമസിനെ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ദേശീയ അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വമെടുത്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ, പൊതുവേദിയിൽ പങ്കെടുക്കാതിരുന്ന ശോഭാ സുരേന്ദ്രൻ ബി.ജെ.പിയുടെ പൊതുയോഗത്തിനെത്തി. ജെ.പി നദ്ദ വേദിയിലെത്തുന്നതിന് മുമ്പ് സ്റ്റേജിലെത്തിയ ശോഭ സുരേന്ദ്രൻ ആരുമായും സംസാരിച്ചില്ല .നദ്ദയുടെപ്രസംഗം കഴിഞ്ഞയുടനെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.