ചാലക്കുടി: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരിച്ച കൊരട്ടി പഞ്ചായത്ത് സ്‌കൂൾ കെട്ടിടം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്യുമെന്ന് ബി.ഡി. ദേവസി എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും അദ്ധ്യക്ഷനാകും.

മന്ത്രി തോമസ് ഐസക്കും ഇത്തരത്തിൽ മുഖ്യ പ്രഭാഷകനാകും. ബി.ഡി. ദേവസി എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു എന്നിവർ സംസാരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, എൽ.എസ്.ജി.ഡി. അസി. എൻജിനിയർ രോഹിത്‌ മേനോൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.