ചാലക്കുടി: സമഗ്ര ശിക്ഷാ കേരളയിൽ നിന്നും അനുവദിച്ച മൂന്നരക്കോടി രൂപ വിനിയോഗിച്ച് ഗവ. ഗേൾസ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച പെൺകുട്ടികളുടെ ഹോസ്റ്റൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, തോമസ് ഐസക് എന്നിവർ ഓൺലൈനിലൂടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകും.

ശിലാഫലകം ബി.ഡി. ദേവസി എം.എൽ.എ അനാവരണം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംബന്ധിക്കും.

നൂറു കുട്ടികൾക്കാണ്‌ ഹോസ്റ്റലിൽ താമസ സൗകര്യം ഉണ്ടായിരിക്കുക. പൊതു പ്രവേശനവുമായിരിക്കും. പരിപാടികൾ വിശദീകരിക്കുന്നതിന് ചേർന്ന വാർത്താ സമ്മേളനത്തിൽ കോ- ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ, അസി. എൻജിനിയർ യു.ജെ. പോൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.