abhayam

ചാലക്കുടി: കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ് ആവിഷ്‌കരിച്ച അഭയം പദ്ധതിയിൽ കാൻസർ രോഗിയും തയ്യൽ തൊഴിലാളിയുമായ മുരിങ്ങൂർ മണ്ടിക്കുന്ന് നിവാസി കളപ്പുരയ്ക്കൽ രുക്മിണിക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. കാൻസർ ചികിത്സയ്ക്ക് കിടപ്പാടം വിറ്റ് വർഷങ്ങളായി വാടക വീട്ടിലാണ് രുക്മിണിയുടെ താമസം.

നിരാംലബരും, നിത്യരോഗികളുമായ ആളുകളെ സഹായിക്കാൻ ആരംഭിച്ച പദ്ധതിയിൽ വാട്ടർ ബെഡ്, കിടക്ക, കട്ടിൽ, വീൽചെയർ എന്നിവയാണ് വിതരണം ചെയ്യുന്നത്. തയ്യൽ മെഷീന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ വി.എൻ. രാജേഷും, ഷിമ സുധിനും ചേർന്നു നിർവഹിച്ചു. അഡ്വ. കെ.ആർ. സുമേഷ് അദ്ധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ജി. സിനി, സരിത രാമകൃഷ്ണൻ, പി.എ. മുരളി എന്നിവർ പ്രസംഗിച്ചു.