ചേലക്കര: പഴയന്നൂർ പഞ്ചായത്തിലെ തിരുമണി, മാട്ടിൻമുകൾ, മാൻകുളമ്പ് എന്നീ ഊരുകളിൽ പഞ്ചായത്തിന്റെ വാർഷികപദ്ധതി രൂപികരണത്തിന്റെ ഭാഗമായി ഊരുകൂട്ടയോഗങ്ങൾ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രമ്യടീച്ചർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.കെ. ലത, കെ.എ. ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത സാനു, പഞ്ചായത്ത് അംഗങ്ങളായ നീതു, സി. ശ്രീകമാർ , ഷക്കീർ, യു. അബ്ദുള്ള, പഞ്ചായത്ത് പ്ലാൻ ക്ലർക്ക് വിജീഷ് തുടങ്ങിയവർ സംസാരിച്ചു.