charamam-abdulkhader

തളിക്കുളം: കൈതക്കൽ ഇസ്ലാമിയ കോളേജിന് സമീപം അരവശ്ശേരി അബ്ദുൽ ഖാദർ (77) നിര്യാതനായി. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ മെഡിക്കൽ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടൻ, ജർമനി, മൊറോക്കോ, സ്വിറ്റ്സർലാൻഡ്, പാകിസ്ഥാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ സുൽത്താനോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്‌സ് മുൻ ജീവനക്കാരനായിരുന്നു.

പച്ചക്കറി, കേര കാർഷിക വൃത്തിയിൽ ആത്മ, കൃഷി ഭവൻ തുടങ്ങിയവയിൽ നിന്ന് നിരവധി തവണ അവാർഡ് ലഭിച്ചിട്ടുണ്ട്. അബുദാബി തളിക്കുളം മഹല്ല് കമ്മിറ്റി മുൻ സജീവ പ്രവർത്തകനായിരുന്നു. ഖബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: ജീന, ജിൻസി., ജിതു, ജിബിൻ. മരുമകൾ: ഷെരീഫ്, സിയാദ് (ഷാർജ ), നിമിഷ, ഡോ. രഹന.