k-surendran

തൃശൂർ: പി.എസ്.സി പെണ്ണുമ്പിള്ള സർവീസ് കമ്മിഷനായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി.എം നേതാക്കളുടെ ഭാര്യമാരെ അനധികൃതമായി നിയമിക്കുന്ന പ്രസ്ഥാനമാക്കി പി.എസ്.സിയെ മാറ്റി. യുവനേതാക്കളുടെ ഭാര്യമാരുടെ ഉന്നമനത്തിനായാണ് ഇപ്പോൾ പാർട്ടി പ്രവർത്തിക്കുന്നത്. എം.ബി.രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സർവകലാശാലയിൽ നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്. ഇതിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും. ബി.ജെ.പിയിൽ ചേർന്ന മുൻ ഡി.ജി.പി ജേക്കബ് തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.