പഴയന്നൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2021- 22 വാർഷിക പദ്ധതിയുടെ രൂപീകരണത്തിനായി ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ബ്ലോക്ക് ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം മായ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പ്രശാന്തി. വള്ളത്തോൾ നഗർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം സാബിറ മുഖ്യാതിഥിയായി. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് പത്മജ, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ, ബ്ലോക്കിന്റെ സ്ഥിരം സമിതി അംഗങ്ങളായ സുചിത്ര എം.വി, അരുൺ കുമാർ കെ, കെ.പി. ശ്രീജയൻ . സെക്രട്ടറി എ. ഗണേഷ് എന്നിവർ സംസാരിച്ചു.