കൊടുങ്ങല്ലൂർ: ഫെബ്രുരി 10ന് വൈകിട്ട് അഞ്ചിന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ മണ്ഡലത്തിന്റെ വടക്കേ അതിർത്തിയായ കോതപറമ്പിൽ നിന്നും മുന്നൂറ് ബൈക്കുകളുടെ അകമ്പടിയോടെ ആനയിക്കും.

മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവനിൽ നടന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം നേതൃത്വ കൺവെൻഷനിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കൺവെൻഷൻ ഉദ്ഘാടനം മുൻ എം.എൽ.എയും കെ.പി.സി.സി സെക്രട്ടറിയുമായ ടി.യു രാധാകൃഷ്ണൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വി.എസ് അരുൺ രാജ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജെനിഷ്, മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എം ജോണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട്, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഷാഫ് കുരിയാപ്പിള്ളി, ഹക്കിം ഇക്ബാൽ, സി.ജെ ദാമു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.