കോടാലി: ബെറ്റർ ആർട്ട് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന മൂന്നുമുറി ഫോട്ടോമ്യൂസിൽ എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്റെ ഓൺലൈൻ പ്രഭാഷണം ഇന്ന് വൈകീട്ട് ഏഴ് മുതൽ നടക്കും. ഫോട്ടോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ചു പൊതുസമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഫോട്ടോമ്യൂസിന്റെ തുടർവിദ്യാഭ്യാസ പരിപാടിയായ ആൽക്കെമിയുടെ ഫെബ്രുവരി എഡിഷ്‌ന്റെ ഭാഗമായാണ് പ്രഭാഷണം. ദൃശ്യപ്രതീകങ്ങളുടെ തത്വശാസ്ത്രം എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്.