കൊടുങ്ങല്ലൂർ: താലൂക്ക് ആശുപ്രതിയിൽ പുതുതായി നിർമ്മിച്ച അഞ്ച് നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കെട്ടിടം ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന എന്നിവർ വിശിഷ്ടാതിഥികളാകും. താലൂക്ക് ആശുപ്രതി കൊവിഡ് ആശുപ്രതിയാക്കി മാറ്റിയ സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവർത്തിപ്പിക്കാൻ സൗകര്യം നൽകിയ മെഡികെയർ ആശുപത്രി, താലൂക്ക് ആശുപത്രിയുമായി സഹകരിക്കുന്ന ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ഷ്ടപദി തീയറ്റേഴ്‌സ് എന്നിവയെ ആദരിക്കും. അതേസമയം ഇത് കണ്ണിൽപൊടിയിടലാണെന്നും കെട്ടിടത്തിൽ ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലെന്നും ലിഫ്റ്റ് സംവിധാനവും ഫയർ ആൻഡ് സേഫ്റ്റി സംവിധാനവും ഇല്ലെന്നും ബി.ജെ.പി ആരോപിച്ചു.