കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്നും ടി.എൻ പ്രതാപൻ എം.പിയെ ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ടി.എൻ പ്രതാപൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ച് 80 ശതമാനം പൂർത്തീകരിച്ച പ്രവൃത്തികൾ ഈ സർക്കാർ നാലരവർഷം കൊണ്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ഇതിനുവേണ്ടി പ്രവർത്തിച്ചവരെ വിസ്മരിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഇ.എസ് സാബു, വി.എം ജോണി എന്നിവർ അറിയിച്ചു.