 
വടക്കാഞ്ചേരി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ലയൺ ഡിസ്ട്രിക്ടിന്റെ ലീഡർഷിപ്പ് അവാർഡ് വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡന്റ് ഉത്തമൻ ചെറോമലിന് ലഭിച്ചു. സെക്രട്ടറി സുഭാഷ് പുഴയ്ക്കലിന് ബെസ്റ്റ് റീജ്യൻ പേഴ്‌സൺ അവാർഡും ,ഉണ്ണി വടക്കാഞ്ചേരിക്ക് ബെസ്റ്റ് പ്രസിഡന്റ് അവാർഡും ലഭിച്ചു. കൗൺസിലർ ട്രഷറർ എം.ഡി. ഇഗ്‌നേഷ്യസിൽ നിന്നും മൂന്നു പേരും അവാർഡുകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു.