വടക്കാഞ്ചേരി: മച്ചാട് പാടത്തെ മഴക്കുഴിയിൽ അകപ്പെട്ട പശുവിനെ വടക്കാഞ്ചേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സിബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവ‌ർത്തനം നടത്തിയത്.

കൊളങ്ങരവളപ്പിൽ വീട്ടിൽ പരമേശ്വരൻ എന്നയാളുടെ പശുവാണ് അകപ്പെട്ടത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാജി രഞ്ജിത്ത്, രജീഷ്, സുജിലാൽ, ഷംജു വൈശാഖ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.