 
കയ്പമംഗലം: ഞാറ്റുകെട്ടി ശ്രീഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ ഉത്സവവും വിഷ്ണുമായ സ്വാമിയുടെ പുന:പ്രതിഷ്ഠയും ക്ഷേത്രം തന്ത്രി ദേവമംഗലം അഖിലേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. വിഷ്ണുമായ സ്വാമിക്ക് വിശേഷാൽ പൂജ, കലശാഭിഷേകം, രുദ്രാഭിഷേകം, താലത്തോടു കൂടിയ എഴുന്നള്ളിപ്പ്, ദീപാരാധന, നടക്കൽ പറയെടുപ്പ്, നാഗങ്ങൾക്ക് പാലും നൂറും , ഗുരുതി തർപ്പണം, മംഗള പൂജ എന്നിവ നടന്നു.