 
മാള: ആരോഗ്യ മേഖലയിൽ വൻ മുന്നേറ്റം നേടാൻ കൊടുങ്ങല്ലൂർ മണ്ഡലത്തിന് സാധിച്ചിട്ടുണ്ടെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. പൊയ്യ പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി വിഭാഗത്തിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.കെ. കുട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രേഖ ഷാന്റി ജോസഫ്, ഡൊമനിക് ജോമോൻ, മെമ്പർമാരായ ജോളി സജീവ്, റീന സേവ്യർ, സാബു കൈതാരൻ, എ.എസ്. വിജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ സലജകുമാരി, സി.എസ്. ശ്രീദേവി എന്നിവർ സംസാരിച്ചു.