കൊടുങ്ങല്ലൂർ: രാഷ്ട്രീയ ലാഭത്തിന് സർക്കാർ സാമുദായിക ധ്രുവീകരണത്തിന് നടത്തുന്ന ശ്രമം ജനം തിരിച്ചറിയുമെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. അഴീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ഇ.കെ. അലി മുഹമ്മദ് നയിക്കുന്ന ഗാന്ധി സ്മൃതി യാത്ര മേനോൻ ബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ്, പി.എ. മനാഫ് തുടങ്ങിയവർ സംസാരിച്ചു. അഴീക്കോട് മണ്ഡലത്തിന്റെ 15 ഓളം പ്രധാന കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ യാത്ര വൈകിട്ട് പുത്തൻപള്ളി സെന്ററിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു.