 
കൊടുങ്ങല്ലൂർ: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, ഡോ. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതി ശ്രീനാരായണപുരം സെന്ററിൽ പ്രതിഷേധ സമരം നടത്തി.
കർഷക സംഘം ഏരിയ സെക്രട്ടറിയും എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ കയ്പമംഗലം മണ്ഡലം സെക്രട്ടറി എം.ആർ. ജോഷി അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയ ട്രഷറർ ടി.കെ. രമേഷ് ബാബു, കെ. മനോജ്, എൻ.വി. ഷാജി, ഷൈജു, കെ.കെ. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.
എറിയാട് സെന്ററിൽ നടത്തിയ സമരം കിസാൻ സഭ നിയോജക മണ്ഡലം പ്രസിഡന്റ് കൊച്ചു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഷായി അയാരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി. റഹീം, മുഹമ്മദ് ഹനീഫ, എം.കെ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.
കൊടുങ്ങല്ലൂരിൽ നടത്തിയ സമരം കിസാൻ സഭ നേതാവ് ടി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ടി.എച്ച്. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ആർ. അപ്പുക്കുട്ടൻ, ഷീല രാജ്കമൽ, ഒ.സി. ജോസഫ്, ജോസ് കുരിശിങ്കൽ, സുനന്ദ രാജൻ തുടങ്ങിയവർ സംസാരിച്ചു.