shylaja

തൃശൂർ: പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. 98.37 കോടിയുടെ കിഫ്ബി വിഹിതമടക്കം 114.48 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ സർക്കാർ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ച ചടങ്ങിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി.

പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടവരാണ് മനോരോഗം വന്ന വ്യക്തികളെന്നും ഇവർക്ക് കരുതലും സ്‌നേഹവും ആധുനിക ചികിത്സയും നൽകുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച മോഡേൺ സൈക്യാട്രിക് വാർഡ്, ഡയറ്ററി യൂണിറ്റ്, ഫോറൻസിക് വാർഡ്, പുതുക്കിയ കെട്ടിടങ്ങൾ, നവീകരിച്ച ഫാർമസി, സ്റ്റീമർ, ഇമേജ് റൂം എന്നിവയുടെ ഉദ്ഘാടനവും മോഡേൺ സൈക്യാട്രിക് വാർഡിന്റെ രണ്ടാംഘട്ടം, ചുറ്റുമതിൽ, പബ്ലിക് ഹെൽത്ത് ലാബ്, ഇന്റേണൽ റിംഗ് റോഡ് എന്നീ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവുമാണ് നടന്നത്. 1889 പടിഞ്ഞാറെ കോട്ടയിൽ പ്രവർത്തനം ആരംഭിച്ച തൃശൂർ മാനസികാരോഗ്യകേന്ദ്രം സേവന പാതയിൽ 132 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. കോർപറേഷൻ മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഡിവിഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, കളക്ടർ എസ്. ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ റീന കെ.ജെ തുടങ്ങിയവർ പങ്കെടുത്തു.

ചെലവഴിച്ച തുക ഇങ്ങനെ

മോഡേൺ സൈക്യാട്രിക് വാർഡിന് 4 കോടി

ഡയറ്ററി യൂണിറ്റിന് 1.66 കോടി

ഫോറൻസിക് വാർഡിന് 1.26 കോടി

കെട്ടിടങ്ങൾക്ക് 85 ലക്ഷം

ഫാർമസിക്ക് 4.5 ലക്ഷം

സ്റ്റീമറിന് 2.71 ലക്ഷം

ഇമേജ് റൂമിന് 1.9 ലക്ഷം

16​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​കൂ​ടി
മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങൾ

തൃ​ശൂ​ർ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​ ​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ലെ​ 16​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​കൂ​ടി​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങ​ളാ​യി.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഓ​ൺ​ലൈ​നാ​യി​ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​പ്രൊ​ഫ.​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​ഡോ.​ ​എം.​ ​തോ​മ​സ് ​ഐ​സ​ക് ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മ​ന്ത്രി​മാ​ർ,​ ​എം.​എ​ൽ.​എ​മാ​ർ,​ ​മ​റ്റ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ൾ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​സം​സ്ഥാ​ന​ത്തെ​ 111​ ​പൊ​തു​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ജി​ല്ല​യി​ലെ​ ​ന​ന്തി​ക്ക​ര,​ ​ക​ണ്ട​ശ്ശാം​ക​ട​വ് ,​ ​ചേ​ല​ക്ക​ര,​ ​വി​ല്ല​ടം,​ ​പീ​ച്ചി,​ ​വ​ര​വൂ​ർ,​ ​പു​തു​ക്കാ​ട്,​ ​ന​ന്തി​പു​ലം,​ ​കോ​ടാ​ലി,​ ​മൂ​ർ​ക്ക​നി​ക്ക​ര,​ ​കൊ​ര​ട്ടി,​ ​വ​ടു​ത​ല,​ ​ചാ​ല​ക്കു​ടി,​ ​ച​മ്മ​ന്നൂ​ർ,​ ​തൃ​ക്കൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ത്.