 
പുതുക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബേബി മാത്യു കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. ടി.എ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.കെ. രാമചന്ദ്രൻ, വി.എസ്. പ്രിൻസ് രാഘവൻ മുളങ്ങാടൻ, പി. ശശിധരൻ, അഡ്വ. ഷാജൻ മഞ്ഞളി, പി.ജി. മോഹനൻ, പി.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.