nh-action-counsil

ചാവക്കാട്: മൂലമ്പിള്ളി കുടിയിറക്കലിന്റെ പതിമൂന്നാം വാർഷിക ദിനത്തിൽ എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് തിരുവത്രയിൽ മൂലമ്പിള്ളി അനുസ്മരണവും പ്രതിഷേധ ഒത്തുചേരലും സംഘടിപ്പിച്ചു. ദേശീയപാത ഭൂമിയേറ്റെടുക്കലിന് രേഖകൾ ഹാജരാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിരന്തര ഭീഷണിയെ തുടർന്നുള്ള മനോവിഷമത്തിൽ ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ പുറക്കാട് ലതയെന്ന യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കൂട്ടായ്മ പ്രതിഷേധിച്ചു. ദേശീയപാതാ വികസനത്തിന്റെ പേരിൽ ഇനിയും പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാനുളള നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെടു. വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. കമറു പട്ടാളം, സി. ഷറഫുദ്ദീൻ, ഗഫൂർ തിരുവത്ര, മനോഹരൻ എന്നിവർ സംസാരിച്ചു.