 
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്) സംഘടിപ്പിക്കുന്ന കിഡ്സ് സ്നേഹാമ്യതം പദ്ധതിക്ക് തുടക്കമായി. കാൻസർ രോഗികൾക്കായ് ഒരു സാന്ത്വന സ്പർശം ജീവകാരുണ്യ പദ്ധതി, സ്നേഹാമൃതം മാമോഗ്രാം യൂണിറ്റ് "ഹെൽത്ത് ഓൺ വീൽ" പ്രവർത്തനോദ്ഘാടനം കേരള സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നിർവഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എ.യു ഷിനിജ ടീച്ചർ ചികിത്സാ ധനസഹായ വിതരണം നടത്തി.
ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. റോക്കി റോബി കളത്തിൽ, കിഡ്സ് അസി. ഡയറക്ടർ റവ. ഫാ. ജോസ് ഓളാട്ടുപുറം, വാർഡ് കൗൺസിലർ വി.എം ജോണി, കാരിത്താസ് ഇന്ത്യ ആശാകിരണം കോർഡിനേറ്റർ സിബി പൗലോസ് എന്നിവർ സന്നിഹിതരായി. കിഡ്സിന്റെ പ്രവർത്തകർ ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നു ചെന്ന് പരിശോധനയിലൂടെയും ബോധവത്കരണത്തിലൂടെയും ഏവർക്കും ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക എന്നതാണ് സ്നേഹാമൃതം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.