കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ ജന്മ ശതാബ്ദി ആഘോഷം വിപുലമായി നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, മുൻ ജീവനക്കാർ, പ്രാതിനിദ്ധ്യ പൊതുയോഗ അംഗങ്ങൾ എന്നിവരെ ഉൾകൊള്ളിച്ച് ഓൺലൈൻ ആയി ചേർന്ന യോഗം 501 പേരുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാൻ കെ.ജി ശിവാനന്ദൻ, ജനറൽ കൺവീനർ കെ. മോഹനൻ , ഖജാൻജി പി. രാമൻ കുട്ടി എന്നിവരാണ്.
കൂടാതെ 51 അംഗങ്ങളുടെ എക്സിക്യൂട്ടീവും, 11 സബ്കമ്മിറ്റികളും രൂപീകരിച്ചു. കെ.ജി ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ, വി.കെ ബാലചന്ദ്രൻ, സുധ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വനിതകൾക്കുള്ള പ്രത്യേക വായ്പാ പദ്ധതികൾ, സ്റ്റാഫ് പരിശീലന പരിപാടികൾ, കസ്റ്റമേഴ്സ് കെയർ ആൻഡ് ഷെയർ, സെമിനാറുകൾ, കലാസാഹിത്യ- കായിക മത്സരങ്ങൾ, ജനപ്രതിനിധികളും സാഹിത്യ - സാംസ്കാരിക സഹകരണ രംഗത്ത പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.